16/03/2016
Election is almost here. Keep yourself updated with this cool app "Election Now" - https://goo.gl/2IE8rq
എറണാകുളത്ത് സിപിഐഎം സ്ഥാനാര്‍ത്ഥിപ്പട്ടികയായി; തൃപ്പൂണിത്തുറയും കളമശേരിയും സംസ്ഥാനക്കമ്മിറ്റി തീരുമാനിക്കും
എറണാകുളം: സിപിഐഎം സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ സംബന്ധിച്ച് ഏകദേശ ധാരണയായി. തൃപ്പൂണിത്തുറ, കളമശ്ശേരി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് നടന്ന ചര്‍ച്ചയിലും ധാരണയായില്ല. സിപിഐഎം ജില്ലാ സെക്രട്ടറിയും മുന്‍ എംപിയുമായ പി രാജീവ് തൃപ്പൂണിത്തുറയില്‍ മത്സരിക്കണമെന്ന് സെക്രട്ടേറിയേറ്റില്‍ ഭൂരിഭാഗം അംഗങ്ങളും വാദിച്ചു. നിലവിലെ ജില്ലാസെക്രട്ടറി പി രാജീവിന് മത്സരിക്കാന്‍ സംസ്ഥാനക്കമ്മിറ്റി അനുവാദം നല്‍കിയിരുന്നില്ല. രാജീവല്ലെങ്കില്‍ മണ്ഡലത്തില്‍ സിപിഐഎം സംസ്ഥാനക്കമ്മിറ്റിയംഗം കെ ചന്ദ്രന്‍പിള്ള വേണമെന്നും സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായ പി വാസുദേവന്‍ മത്സരിക്കണമെന്ന ആവശ്യവുമായാണ് സെക്രട്ടേറിയേറ്റിലെ മറ്റൊരു വിഭാഗം രംഗത്തെത്തിയത്.
കളമശേരിയില്‍ സക്കീര്‍ ഹുസൈനോ എംഎ യൂസഫോ ആകും സ്ഥാനാര്‍ത്ഥി. ഇതിലെ തീരുമാനം സെക്രട്ടേറിയേറ്റ് സംസ്ഥാനക്കമ്മിറ്റിക്ക് വിട്ടു. ഈ മണ്ഡലങ്ങളില്‍ പഴയ സ്ഥാനാര്‍ഥി പട്ടിക തന്നെ സംസ്ഥാന കമ്മറ്റിക്ക് അയക്കാനാണ് യോഗം ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രക്കമ്മിറ്റിയംഗം ഇപി ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ലെനിന്‍സെന്ററില്‍ ജില്ലാസെക്രട്ടേറിയേറ്റ് യോഗം നടന്നത്.
കൊച്ചിയില്‍ ഏരിയാസെക്രട്ടറിയായ കെജെ മാക്‌സി, തൃക്കാക്കരയില്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെഎന്‍ ഉണ്ണികൃഷ്ണന്‍, ആലുവയില്‍ ഏരിയാ സെക്രട്ടറി വി സലിം, വൈപ്പിന്‍ മണ്ഡലത്തില്‍ സംസ്ഥാനക്കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ എസ് ശര്‍മ്മ, പെരുമ്പാവൂരില്‍ നിലവിലെ എംഎല്‍എ സാജുപോള്‍, പിറവത്ത് മുന്‍ എംഎല്‍എ എംജെ ജേക്കബ്, എറണാകുളത്ത് ജില്ലാക്കമ്മിറ്റിയംഗം എം അനില്‍കുമാര്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് സെക്രട്ടറിയേറ്റ് യോഗം അംഗീകാരം നല്‍കി. കുന്നത്തുനാട് മണ്ഡലത്തില്‍ അഭിഭാഷകയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഡ്വ. ഷൈജി ശിവജി മത്സരത്തിനിറങ്ങും. തൃക്കാക്കരയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോളാണ് ഇടതുസ്ഥാനാര്‍ത്ഥി.
നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റാകും സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നത്. ഈ ആഴ്ച തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
more about Kerala election download : https://goo.gl/PlFXvs
read more :http://www.reporterlive.com/2016/03/15/248031.html