Techgentsia

Techgentsia Technology meets Intelligentsia

"Empowered women are the architects of a peaceful & prosperous world. When she rises, nations flourish. When she leads, ...
08/03/2026

"Empowered women are the architects of a peaceful & prosperous world.
When she rises, nations flourish.
When she leads, a brighter future is born."

Empower her today. Transform the world tomorrow.

Happy international women’s day

Merry Christmas
25/12/2025

Merry Christmas

17/09/2025

We are proud to announce that Techgentsia is now a Certified Widevine Implementation Partner 🎉

This recognition from Google Widevine underscores our expertise in helping businesses and platforms integrate world-class DRM security through our video conferencing and streaming solutions.

✅ Expertise in deploying Widevine DRM
✅ Secure, scalable video streaming & conferencing
✅ Trusted by enterprises, broadcasters, and content creators

As a certified implementation partner, Techgentsia is uniquely positioned to empower clients with future-ready, secure, and high-quality video experiences—from content protection to seamless streaming across devices.

At Techgentsia, we don’t just build platforms—we build trust in every stream.

15/08/2025
ഹിമാചൽ പ്രദേശ് ഹൈക്കോടതിയിലും വി കൺസോൾ വിർച്വൽ കോർട്ട്  ഈയാഴ്ച മുതൽ ലൈവ് ആകും. ഇന്ത്യയിൽ അഞ്ചാമത്തെ ഹൈകോർട്ട് ആണ്  ഹൈബ്ര...
30/04/2025

ഹിമാചൽ പ്രദേശ് ഹൈക്കോടതിയിലും വി കൺസോൾ വിർച്വൽ കോർട്ട് ഈയാഴ്ച മുതൽ ലൈവ് ആകും.
ഇന്ത്യയിൽ അഞ്ചാമത്തെ ഹൈകോർട്ട് ആണ് ഹൈബ്രിഡ് ഹിയറിങ്ങിനായി വി കൺസോൾ വിർച്വൽ കോർട്ട് ഉപയോഗിച്ച് തുടങ്ങുന്നത്.
ആഗോള ടെക്ക് ഭീമൻ കമ്പനികളുടെ പ്രൊഡക്ടുകളിൽ നിന്നുള്ള കടുത്ത മത്സരം അതിജീവിച്ചാണ് വി കൺസോൾ വിർച്വൽ കോർട്ട് ഇന്ത്യയിൽ മുന്നോട്ട് പോകുന്നത്.
ബഹു. കേരള ഹൈക്കോടതിയിൽ നിന്നുള്ള റഫറൻസ് ആണ് കൂടുതൽ ഹൈക്കോടതികളെ ഇതിനകം ഓൺബോർഡ് ചെയ്യാൻ ടെക്ജൻഷ്യയെ സഹായിച്ചത്.
ഒപ്പം നിൽക്കുന്ന എല്ലാവർക്കും നന്ദി

BRINGGG .... ആന്ധ്രപ്രദേശിലെ വിജയവാഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന RSGentsia  എന്ന സ്റ്റാർട്ട് അപ്പിന്റെ ആദ്യ പ്രോഡക്റ്റ് ...
06/10/2024

BRINGGG .... ആന്ധ്രപ്രദേശിലെ വിജയവാഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന RSGentsia എന്ന സ്റ്റാർട്ട് അപ്പിന്റെ ആദ്യ പ്രോഡക്റ്റ് ആണ്. RSGentsia എന്ന പേരിൽ ഉള്ള സൂചന ശരിയാണ്. ടെക്ജൻഷ്യക്ക് കൂടി ഓഹരി പങ്കാളിത്തം ഉള്ള സ്റ്റാർട്ട്അപ്പ് ആണിത്. ടെക്ജൻഷ്യ സാങ്കേതിക പങ്കാളിത്തം കൊണ്ട് ഇൻവെസ്റ്റർ ആവുന്ന മൂന്നാമത്തെ കമ്പനി ആണ് RSGentsia. BRINGGG ന്റെ പ്രോഡക്ട് എഞ്ചിനീയറിംഗ് ചെയ്തത് ടെക്ജൻഷ്യ ആണ്.

ലോജിസ്റ്റിക്സ് മേഖലയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് വലിയൊരു മാറ്റം ലക്ഷ്യമിട്ടാണ് BRINGGG എന്ന ആദ്യ പ്രൊഡക്ട് ലോഞ്ച് ചെയ്തത്. ലോഞ്ച് ചെയ്ത് രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ ആൻഡ്രോയിഡിലും ഐ ഫോണിലുമായി അൻപതിനായിരത്തിലേറെ ഡൗൺലോഡുകൾ. ഇന്ത്യക്ക് അകത്ത് ഡോക്യുമെന്റുകളും മറ്റും വളരെ വേഗത്തിൽ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് വേഗത്തിൽ എത്തിക്കാൻ എയർ ട്രാവൽ ചെയ്യുന്ന വ്യക്തികളെ കാരിയർ ആയി ഉപയോഗിക്കുക എന്ന ആശയത്തിൽ തുടങ്ങിയതാണ് BRINGGG. ഇപ്പോൾ കാണുന്ന ട്രെൻഡ് പക്ഷേ യാത്ര മാധ്യമം പരിഗണിക്കാതെ ആളുകൾ അതൊരു ഇന്റർസിറ്റി ലോജിസ്റ്റിക്സ് സങ്കേതം ആയി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഇന്നലെ ആദ്യമായി ഒരാൾ വിദേശത്തേക്ക് ഒരു ബാങ്ക് കാർഡ് BRINGGG ഉപയോഗിച്ച് 8 മണിക്കൂർ കൊണ്ട് എത്തിച്ചു എന്നത് ഞങ്ങളെ പോലും അമ്പരിപ്പിച്ചു.

BRINGGG ന്റെ ഭാവി വേർഷനുകളിൽ വരാൻ പോകുന്ന ഫീച്ചർ ആയിട്ട് ആയിരുന്നു അന്തർദേശീയ ലോജിസ്റ്റിക്സ് പ്ലാൻ ചെയ്തിരുന്നത്. മെസ്സേജിങ് ഒക്കെ ഇന്ത്യക്ക് അകത്തായി പരിമിതപ്പെടുത്തിയിരുന്നു.

അതൊക്കെ കൊണ്ടാണ് ഇന്ത്യയിൽ നിന്നുള്ള ബാങ്ക് കാർഡ് യു എ ഇ യിൽ യാതൊരു തടസ്സങ്ങളും ഇല്ലാതെ എത്തിയത് ഞങ്ങളെ അമ്പരപ്പിച്ചത്.

RSGentsia യിൽ നിന്ന് ഇത്തരം മേഖലകളിൽ കൂടുതൽ പ്രൊഡക്ടുകൾ ഉടൻ പ്രതീക്ഷിക്കാം. അതിന്റെ പണിപ്പുരയിൽ ആണ് RSGentsia യും Techgentsia യിലെ പ്രോഡക്ട് എഞ്ചിനീയറിംഗ് ടീമും.

ടെക്ജെൻഷ്യ  ഫ്രഷർ റിക്രൂട്ട്മെന്റ് അനൗൺസ്മെന്റിന്  ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വളരെ കൂടുതൽ ആപ്ലിക്കേഷനുകൾ ലഭിച്ചു.  അത് ...
27/08/2024

ടെക്ജെൻഷ്യ ഫ്രഷർ റിക്രൂട്ട്മെന്റ് അനൗൺസ്മെന്റിന് ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വളരെ കൂടുതൽ ആപ്ലിക്കേഷനുകൾ ലഭിച്ചു. അത് കൊണ്ട് തന്നെ വാക്ക് -ഇൻ ആയി പുന്നപ്ര കാർമൽ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് 31ന് നടത്താനിരുന്ന റിക്രൂട്ട്മെന്റ് ഘട്ടങ്ങൾ ആയി നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

രജിസ്റ്റർ ചെയ്ത എല്ലാവരെയും ഇ-മെയിൽ വഴി റിക്രൂട്ട്മെന്റ് വെന്യുവും സമയവും അറിയിക്കും. അതനുസരിച്ച് ആയിരിക്കും പരീക്ഷ നടക്കുന്നത്.

എല്ലാവരും രജിസ്റ്റർ ചെയ്ത ഇമെയിൽ ചെക്ക് ചെയ്യണം. ഇ- മെയിൽ സ്പാം ഫോൾഡറിൽ പോകാനുള്ള സാധ്യത കൂടി പരിഗണിച്ച് അവിടെ കൂടി ചെക്ക് ചെയ്യണം.

തിരക്ക് ഒഴിവാക്കാനും മറ്റു അസൗകര്യങ്ങൾ ഇല്ലാതാക്കാനും ഞങ്ങളോട് സഹകരിക്കുമല്ലോ.

17/08/2024

ഇന്നലെ ടീം ടെക്ജൻഷ്യക്ക് മറ്റൊരു അഭിമാനമുഹൂർത്തം ആയിരുന്നു.
കേരള ഹൈക്കോടതിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തിയ കൂട്ടത്തിൽ ഒരു പ്രധാന ഇനം ഹൈക്കോടതിയുടെ ഓൺലൈൻ ഡിസ്പ്യൂട്ട് റസലൂഷൻ പ്ലാറ്റ്ഫോം ആയ We Solv ന്റെ ഉദ്ഘാടനം ആയിരുന്നു.
വി കൺസോൾ വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോം കസ്റ്റമൈസ് ചെയ്താണ് We Solv നിർമ്മിച്ചിരിക്കുന്നത്. ഹിയറിംഗ് പൂർത്തിയാക്കി ക്ലെയിം സെറ്റിൽ ചെയ്തു പാർട്ടികൾ എല്ലാം ഇലക്ട്രോണിക് സൈൻ ചെയ്യുന്നത് വരെയുള്ള മുഴുവൻ വർക്ക് ഫ്ലോയും We Solv ൽ ലഭ്യമാക്കിയിട്ടുണ്ട്.

ഹൈക്കോടതിയിലെ വിർച്വൽ ഹിയറിംഗ് മുഴുവനായി ഇപ്പോൾ വി കൺസോളിൽ ആണ് നടക്കുന്നത്. അതിനൊപ്പമാണ് പുതിയ മേഖലകളിൽ വികൺസോൾ ഉപയോഗിച്ച് തുടങ്ങുന്നത്.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ , ബഹു. സുപ്രീം കോടതി ജഡ്ജുമാരായ ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സി ടി രവികുമാർ , ബഹു. മന്ത്രിമാരായ പി രാജീവ്, കെ എൻ ബാലഗോപാൽ, കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ചീഫ് ജസ്റ്റിസുമാർ, ജഡ്ജിമാർ, അഡ്വക്കേറ്റുമാർ എന്നിവർ അണിനിരന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്.

ചടങ്ങിൽ അദ്ധ്യക്ഷപ്രസംഗത്തിൽ ബഹു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് , ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് തന്റെ പ്രസംഗത്തിൽ വി കൺസോൾ പരാമർശിക്കുക കൂടി ചെയ്തത് ടീമിന് അഭിമാന നിമിഷങ്ങൾ ആയി.

Address

Infopark
Cherthala
688541

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm

Telephone

+91 478 255 2180

Alerts

Be the first to know and let us send you an email when Techgentsia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Techgentsia:

Share