28/06/2026
കുറച്ചുദിവസം (അതായത് ഒരു ഒന്നു രണ്ടാഴ്ച) ഒരു വിന്‍ഡോസ് ലാപ്ടോപ്പ് തുറക്കാതിരുന്നിട്ട് ഒടുവിൽ ഒരു അത്യാവശ്യത്തിന് ഓൺ ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയുന്ന ആ വാചകം കണ്ടിട്ടുണ്ടോ? “Updating… Please do not turn off your computer.” അതോടെ തീർന്നു, ആ ദിവസത്തെ സമാധാനം! മൂന്നുനാലു തവണ അപ്‌ഡേറ്റും റീസ്റ്റാർട്ടും കളിച്ച് ഒടുവിൽ സിസ്റ്റം റെഡിയാകുമ്പോഴേക്കും നമ്മുടെ ക്ഷമ കെട്ടിട്ടുണ്ടാകും. ഇനി അഥവാ ഇതിനിടയിൽങ്ങാനും പവർ പോയാലോ, അല്ലെങ്കിൽ അപ്‌ഡേറ്റ് ‘ഹാങ്’ ആയി ഒരേ നിൽപ്പ് നിന്നാലോ? തീർന്നു… പിന്നെ ഫാക്ടറി റീസെറ്റ് വരെയുള്ള ഏടാകൂടങ്ങളാണ്.
കഴിഞ്ഞ ദിവസം ഒറിജിനൽ വിൻഡോസ് ഒ.എസ് ഉള്ള ഒരു സുഹൃത്തിന്റെ ലാപ്ടോപ്പ് കയ്യിൽ കിട്ടി. ഒരു ഹാർഡ്‌വെയർ പ്രശ്നം നോക്കാനാണ് കൊണ്ടുവന്നത്. നോക്കുമ്പോൾ ദാ കിടക്കുന്നു ‘അപ്‌ഡേറ്റ് ആൻഡ് റീസ്റ്റാർട്ട്’ മാത്രം! വേറെ രക്ഷയൊന്നുമില്ലാത്തതുകൊണ്ട് ക്ലിക്ക് ചെയ്തു. പിന്നെ സംഭവിച്ചത് ഒരു ഹൊറർ സിനിമയെ വെല്ലുന്ന ത്രില്ലറാണ്. സംഗതി ‘സ്ട്രക്ക്’ ആയി!
ഒടുവിൽ മൂന്നു ദിവസം ആ ലാപ്ടോപ്പും നോക്കി പേടിയോടെ കാത്തിരുന്നു. ഇടയ്ക്കിടെ പലപല സൈറ്റുകളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ക്കനുസൃതമായി പല പണികളും ചെയ്തു. ഒടുക്കം ഒന്നും ചെയ്യാതെ മൂന്നാം നാൾ അത്ഭുതകരമായി അത് പുനരുത്ഥാനം ചെയ്തപ്പോഴാണ് ശ്വാസം നേരെ വീണത്. അന്യന്റെ ലാപ്‍ടോപ്പ് ആയതുകൊണ്ട് നെഞ്ചിടിപ്പ് ഇരട്ടിയായിരുന്നു!
ഒരു ലിനക്സ് യൂസറുടെ ആശ്വാസം!
ഇതൊക്കെ കാണുമ്പോഴാണ് ഞാൻ ഉപയോഗിക്കുന്ന ഗ്നൂ/ലിനക്സിനോട് (GNU/Linux) പ്രണയം കൂടുന്നത്. എന്ത് സുഖമാണെന്നോ! നമ്മൾ വിചാരിച്ചാൽ മാത്രം അപ്‌ഡേറ്റ്. ‘ഇപ്പൊ ചെയ്തേ പറ്റൂ’ എന്ന് പറഞ്ഞ് ലിനക്സ് ഒരിക്കലും നമ്മുടെ കഴുത്തിന് പിടിക്കില്ല. ബാക്ക്ഗ്രൗണ്ടിൽ അപ്‌ഡേറ്റ് നടക്കുമ്പോഴും നമുക്ക് സുഖമായി ബാക്കി ജോലികൾ ചെയ്യാം, സിസ്റ്റം അനങ്ങാതെ നിൽക്കില്ല.
ചുരുക്കി പറഞ്ഞാൽ, വിൻഡോസ് അപ്‌ഡേറ്റ് വരുന്നത് കാണുമ്പോൾ ഇപ്പൊ ബിപി കൂടുന്ന അവസ്ഥയാണ്. ലിനക്സ് അപ്ഡേറ്റ് ആണെങ്കിൽ സമാധാനം, വിൻഡോസ് അപ്ഡേറ്റ് കാണുമ്പോള്‍ ‘ദൈവമേ, പണി തന്നേക്കല്ലേ’ എന്ന പ്രാർത്ഥനയും! എങ്ങനെയാണ് സാധാരണ വിന്‍ഡോസ് ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റ് ഇടയ്ക്കും തലയ്ക്കും കൊടുക്കുന്ന ഈ അപ്ഡേറ്റ് കെണിയെ ഹാന്‍ഡില്‍ ചെയ്യുന്നതെന്നോര്‍ക്കുമ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു പോകും.
ഇതൊക്കെ കാണുമ്പോഴാണ് ഞാൻ ഉപയോഗിക്കുന്ന ഗ്നൂ/ലിനക്സിനോട് (GNU/Linux) പ്രണയം കൂടുന്നത്. എന്ത് സുഖമാണെന്നോ! നമ്മൾ വിചാര.....