Digital Seva Kulathupuzha

Digital Seva Kulathupuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Digital Seva Kulathupuzha, CSC DIGITAL SEVA, Kollam.

CSC.PROVIDES GOVERNMENT SERVICES LIKE PASSPORT, PANCARD, PMGDISHA, DIGITAL BETI, IIBF EXAM, HDFC KIOSK, NPS, PM-SYM, PM-KMY, FSSAI, IRCTC, TELE-LAW, TELE-MEDICINE, NATIONAL INSURANCE, SBI KIOSK, SBI JAN DHAN ACCOUNT, PM KISAN, KCC, WIFI CHOWPAL ETC

18/08/2022
09/08/2022
14/07/2021

*വിള ഇൻഷുറൻസ്*
പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടേയും *(PMFBY) കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടേയും (WBCIS) രജിസ്‌ട്രേഷൻ കുളത്തൂപ്പുഴ ഡീസെന്റ് മുക്കിൽ പ്രവർത്തിക്കുന്ന *സി എസ് സി* *ഡിജിറ്റൽ സേവയിൽ* ആരംഭിച്ചിരിക്കുന്നു. പി എം എഫ് ബി വൈ യിൽ രണ്ടു വിളകളും ഡബ്ലിയു ബി സി ഐ എസ് ഇൽ 13 വിളകളുമാണ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നത്. കൃഷി ഒരു സെന്റിൽ മുതൽ എത്ര വേണമെങ്കിലും ആകാം. കുളത്തൂപ്പുഴ പഞ്ചായത്തിൽ കാലാവസ്ഥ കേന്ദ്രം (WEATHER STATION) ഉള്ളതിനാൽ കാറ്റ് മൂലം വാഴയ്ക്ക് കൃഷി നാശം സംഭവിച്ചാൽ ഇൻഷുർ ചെയ്തിട്ടുള്ള കർഷകന് നഷ്ടപരിഹാരം ലഭിക്കും. ക്രോപ്‌ കട്ടിങ് എക്സ്പിരിമെന്റ്‌സ്‌ (CROP CUTTING EXPERIMENTS) നടത്തുന്നത് കാരണം ഒരു പ്രദേശത്തെ കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും വിളകളുടെ താരതമ്യ പഠനം ഉണ്ടാകും. ഈ വർഷത്തെ വിളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കുറവാണെങ്കിൽ മറ്റൊരു പരിശോധനയും ഇല്ലാതെ തന്നെ മുഴുവൻ ഇൻഷുർ തുകയും കർഷകന് ലഭിക്കും.
*ജൂലൈ 31* ആണ് ഇൻഷുർ ചെയ്യാനുള്ള അവസാന തീയതി. *
വേണ്ട രേഖകൾ
1 . *ആധാർ*
2 . *ബാങ്ക് പാസ്ബുക്ക്*
3 . *കരം അടച്ച രസീത്* (ഏറ്റവും പുതിയത്)
ഇനി വസ്തു ഒന്നിൽ കൂടുതൽ ആളുകളുടെ പേരിൽ ആണെങ്കിൽ ഒരു അഫിഡവിറ്റ് സമർപ്പിക്കണം.
പാട്ടത്തിനാണ് കൃഷി ചെയ്യുന്നതെങ്കിൽ *പാട്ടക്കരാർ* കൊണ്ടുവരണം.
(വാഴ, മരച്ചീനി, നെല്ല്, കുരുമുളക്, മഞ്ഞൾ, ഇഞ്ചി, പടവലം, പാവൽ, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ വിളകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്)
കൂടുതൽ വിവരങ്ങൾക്ക്
*സി എസ് സി ഡിജിറ്റൽ* *സേവ (CSC DIGITAL SEVA*)
*ഡീസന്റ് മുക്ക്,* *കുളത്തൂപ്പുഴ*
ഫോൺ: *9446537573 / 9605081173 / 7025907966*

Happy news for CSC Digital Seva (Kulathupuzha) customers.
29/05/2021

Happy news for CSC Digital Seva (Kulathupuzha) customers.

CSC DIGITAL SEVA KULATHUPUZHA
02/08/2020

CSC DIGITAL SEVA KULATHUPUZHA

CSC കേരള ഡേ പ്രമാണിച്ച് കുളത്തുപ്പുഴ പഞ്ചായത്തിന്റെ ഏഴാം സാമ്പത്തിക സർവ്വേ പുനരാരംഭിച്ചു.  കൂടാതെ ജൻധൻ അക്കൗണ്ട് തുടങ്ങാ...
04/07/2020

CSC കേരള ഡേ പ്രമാണിച്ച് കുളത്തുപ്പുഴ പഞ്ചായത്തിന്റെ ഏഴാം സാമ്പത്തിക സർവ്വേ പുനരാരംഭിച്ചു. കൂടാതെ ജൻധൻ അക്കൗണ്ട് തുടങ്ങാനുള്ള ബോധവൽക്കരണവും ജനങ്ങൾക്ക് നൽകി.







03/07/2020
03/07/2020

ജൻധൻ അക്കൗണ്ട് തുടങ്ങുവാൻ ഇപ്പോൾ അപേക്ഷിക്കാം

ലോക് ഡൗൺ സമയത്തു് ഒരു പാട് ആനുകൂല്യങ്ങൾ നമുക്ക് കേന്ദ്ര-സംസ്ഥാന ഗവൺമെൻഡുകൾ പ്രഖ്യാപിച്ചിരുന്നു അന്ന് ഒട്ടു മിക്ക ജനങ്ങൾക്കും ഒരുപാട് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത് ജൻധൻ അക്കൗണ്ടുകൾ വഴിയായിരുന്നു. പലർക്കും ജൻ ധൻ അക്കൗണ്ടുകൾ ഇല്ലാതിരുന്നതിനാൽ ആനുകൂല്യങ്ങളും ഒക്കെ കൈപ്പറ്റാനായി സാധിക്കാതെയും വന്നിരുന്നു. അങ്ങനെയുള്ളവർക്ക് ഇപ്പോൾ ഈ ജൻധൻ അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കും. നിങ്ങൾക്കെല്ലാവർക്കും ഈയൊരു ജൻധൻ അക്കൗണ്ട് ഇപ്പോൾ എടുക്കാവുന്നതാണ്.

ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടുകൂടി 2014 ആഗസ്റ്റ് 28ന് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന അഥവാ പി എം ജെ ഡി വൈ. ഈ അക്കൗണ്ടിലൂടെ ആയിരിക്കും സർക്കാരുകൾ നൽകുന്ന പലതരം ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുക. എല്ലാ മേഖലകളിലെയും ആളുകളെ ബാങ്കിങ് സംവിധാനവുമായിട്ട് ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പി എം ജെ ഡി വൈ പദ്ധതി പ്രകാരം ഏതൊരാൾക്കും ഒരു സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഡെബിറ്റ് കാർഡ് അതോടൊപ്പം തന്നെ ഇൻഷുറൻസ് കവറേജ് ഓവർ ഡ്രാഫ്റ്റ് ഫെസിലിറ്റി അങ്ങനെ ഒരുപാട് ആനുകൂല്യങ്ങളും ഗുണങ്ങളും ഈ ഒരു അക്കൗണ്ട് തുടങ്ങുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ഈ അക്കൗണ്ട് തുറക്കുന്നത് വഴി ഉപഭോക്താവിന് ലഭിക്കുന്ന ഏറ്റവും വലിയ ഒരു നേട്ടം എന്നു പറയുന്നത് പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിന് ഒപ്പം ഒരു ലക്ഷം രൂപ പരിധിയുള്ള ആക്സിഡൻ്റൽ ഇൻഷുറൻസ് ലഭിക്കുന്നു എന്നതാണ് സർക്കാർ പദ്ധതികൾ അനുസരിച്ച് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സബ്സിഡികളും ജൻധൻ അക്കൗണ്ട് വഴി ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കുന്നതാണ് മാത്രമല്ല ഈ ഒരു ലോക് ഡൗൺ സമയത്ത് കേന്ദ്രസർക്കാരിൽ നിന്ന് ഉള്ള ആനുകൂല്യങ്ങളെല്ലാം ഈ അക്കൗണ്ട് ഉള്ളവർക്ക് ആണ് ലഭിച്ചത്. അതിൽ സ്ത്രീകൾക്ക് മൂന്ന് മാസത്തേക്ക് പ്രതിമാസം 500 രൂപയും സൗജന്യമായിട്ട് ഗ്യാസ് സിലണ്ടറും മറ്റ് ആനുകൂല്യങ്ങളും ഈ അക്കൗണ്ടിലേക്ക് ലഭിച്ചിരുന്നു. അങ്ങനെ ഈയൊരു ലോക്‌ഡൗൺ സമയത്തു നിരവധി ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിച്ചപ്പോഴാണ് കൂടുതലാളുകളും ഇതിനെപ്പറ്റി അറിഞ്ഞത്. കൂടുതൽ ആളുകൾ ഇതിനെ പറ്റി അറിയാൻ ശ്രമിച്ചത്. അപ്പോൾ പലർക്കും ഇങ്ങനെ ഒരു അക്കൗണ്ട് തുടങ്ങിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ ലോക് ഡൗൺ ആയത് മൂലം അക്കൗണ്ടുകൾ തുടങ്ങാൻ ഉള്ള സൗകര്യം കുറവായിരുന്നു. എന്നാൽ കുറെശെയൊക്കെ ലോക് ഡൗണിൽ ഇപ്പോൾ അയവ് വന്നതിൻ്റെ സാഹചര്യത്തിൽ ജൻ ധൻ അക്കൗണ്ട് തുടങ്ങുവാനായി കുളത്തുപ്പുഴ ഡീസന്റ് മുക്കിൽ പ്രവർത്തിക്കുന്ന CSC ഡിജിറ്റൽ സേവയിലൂടെ ( സി.എസ്.സി ) ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്.

ഇതിനായി കോമൺ സർവ്വീസ് സെൻ്ററിൽ ( സി.എസ്.സി ) നേരിട്ട് പോയി നിങ്ങൾക്ക് അവിടെ നിന്ന് ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്ത് എടുക്കാവുന്നതാണ്. ആവശ്യമുള്ള രേഖ ആധാർ കാർഡും രണ്ട് ഫോട്ടോയും മാത്രം. പത്ത് വയസ്സിന് മുകളിലുള്ള ആർക്കുവേണമെങ്കിലും അക്കൗണ്ട് ഓപ്പൺ ചെയ്യാൻ (10 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് പാൻ കാർഡ് നിർബന്ധമാണ്.) സാധിക്കും. ആയതിനാൽ ജൻ ധൻ അക്കൗണ്ട് ഇല്ലാത്തവർ ഇപ്പോൾതന്നെ അപേക്ഷകൾ സമർപ്പിക്കാനായി ശ്രമിക്കണം. ഒരു കുടുംബത്തിൽ ഒരാളെങ്കിലും ഈയൊരു ജൻധൻ അക്കൗണ്ട് എടുക്കേണ്ടതാണ്. കൂടാതെ മുൻപ് നമുക്ക് 5000 രൂപയായിരുന്നു ഓവർ ഡ്രാഫ്റ്റ് സംവിധാനം വഴി പിൻവലിക്കാൻ ആയി സാധിച്ചിരുന്നത്. പക്ഷേ ഇപ്പോൾ 5000 എന്നത് 10,000 രൂപയാക്കി. ഈടൊന്നും ഇല്ലാതെ തന്നെ വളരെ കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

എന്നാൽ ഓവർ ഡ്രാഫ്റ്റ് സംവിധാനം ഉപയോഗിക്കണമെങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ട് ആറു മാസമെങ്കിലും കഴിഞ്ഞിരിക്കണം. അതോടൊപ്പം തന്നെ നല്ല രീതിയിൽ നിങ്ങളുടെ അക്കൗണ്ടിലൂടെ പണമിടപാടുകൾ നടത്തുകയും ചെയ്തിരിക്കണം എന്നൊരു നിയമമുണ്ട്. അങ്ങനെ ഉള്ളവർക്ക് മാത്രമേ ഒരു ഓവർ ഡ്രാഫ്റ്റ് സംവിധാനം ലഭ്യമാവുകയുള്ളൂ. അപ്പോൾ ഇനിയുള്ള സർക്കാരിൻ്റെ വരുംകാല ആനുകൂല്യങ്ങൾ നമുക്ക് നഷ്ടപ്പെടാതിരിക്കാൻ ആയി ഒരു കുടുംബത്തിൽ ഒരാൾക്ക് ഒരു ജൻധൻ അക്കൗണ്ട് ഉണ്ടാക്കുന്നത് വളരെ നല്ലതായിരിക്കും. പ്രത്യേകിച്ച് ഇതുവരെ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർ ഉണ്ടെങ്കിൽ അങ്ങനെയുള്ള ആളുകൾ ഉടനെ തന്നെ ഒരു ജൻ ധൻ അക്കൗണ്ടിനായി അപേക്ഷ സമർപ്പിക്കുക. ഇത് ഒരു സീറോ ബാലൻസ് അക്കൗണ്ട് ആണ് എന്ന കാര്യം നിങ്ങൾ പ്രത്യേകം ഓർക്കണം ഇപ്പോൾ കുളത്തുപ്പുഴ കോമൺ സർവ്വീസ് സെൻ്ററിലൂടെ ( സി.എസ്.സി ) അപേക്ഷ സ്വീകരിക്കുന്നുണ്ട്. പലരും ഈ ഒരു കാര്യം അറിഞ്ഞു കാണില്ല ആയതിനാൽ ഈ കാര്യം എല്ലാവരിലേക്കും എത്തിക്കുക.

NB: SBI യിൽ ഒരു അക്കൗണ്ട് ഉള്ളവർക്ക് ഈ സീറോ ബാലൻസ് അക്കൗണ്ട് ലഭിക്കില്ല.

CSC ഡിജിറ്റൽ സേവ
അമ്പലത്തിന് സമീപം
വില്ലുമല പി ഒ
കുളത്തുപ്പുഴ
*ഫോൺ : 9446537573/ 7025907966

27/06/2020

Address

CSC DIGITAL SEVA
Kollam
691310

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919446537573

Website

Alerts

Be the first to know and let us send you an email when Digital Seva Kulathupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Digital Seva Kulathupuzha:

Share