IBC

IBC Computer World Dealers in Branded & Assembled Computers , Laptops and Peripherals.

01/12/2023
We've moved to our own building at Mahalakshmi - Indigenous Cow Centric Sustainability & Resource Centre to serve you be...
13/06/2023

We've moved to our own building at Mahalakshmi - Indigenous Cow Centric Sustainability & Resource Centre to serve you better.

03/11/2022

ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചാണ് ലാപ്ടോപ് തിരഞ്ഞെടുക്കേണ്ടത്. ഈ ഘട്ടത്തിൽ തന്നെ പ്രൊസ്സസറാണ് കംപ്യൂട്ടറിന്റെ ബ്രെയിനെന്നും ക്ലോക് സ്പീഡ് കൂ ടുന്നതിനനുസരിച്ച് ലാപ്ടോപ്പിന്റെ പെർഫോമൻസ് കൂടുമെന്നുമൊക്കെയുള്ള പ്രാഥമിക കാര്യങ്ങൾ എല്ലാവരും പഠിക്കും.

എൻട്രി ലെവല്‍ ലാപ്ടോപ്പിന് കുറഞ്ഞത് നാല് ജിബിയെങ്കിലും റാം ഉള്ളതാണ് നല്ലതെന്നും വിഡിയോ എഡിറ്റിങ് പോലുള്ള കാര്യങ്ങൾക്കായാണ് ലാപ്ടോപ് ഉപയോഗിക്കുന്നതെങ്കിൽ 16 ജിബി റാം എങ്കിലും വേണമെന്നുമൊക്കെ നമ്മൾ മനസ്സിലാക്കും. പക്ഷേ, ഇനിയാണ് ശ്രദ്ധിക്കേണ്ടത്. ലാപ്ടോപ് വാങ്ങിയ ശേഷം അറിയേണ്ട സാങ്കേതിക കാര്യങ്ങളും മുൻകരുതലുകളും ഏറെയുണ്ട്.

ലാപ്ടോപ്പിനു ഡെസ്ക്ടോപ്പിനേക്കാൾ കരുതൽ വേ ണം. കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യത്തോടെ കോംപാക്ട് ആയി നിർമിച്ചിരിക്കുന്നതാണ് ലാപ്ടോപ്. അതുകൊണ്ട് ലാപ്ടോപ്പിന്റെ ഓരോ മില്ലിമീറ്ററിലും സുഗമമായ പ്രവർത്തനത്തിനു വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ടാകും. മാത്രമല്ല, ലാപ്ടോപ് സ്പെയർ പാർട്സിനു വില കൂടുതലാണ്. ചിലത് റീപ്ലേസ് ചെയ്യാനുമാകില്ല.

എങ്ങനെ തുറക്കണം, അടയ്ക്കണം

ലാപ്ടോപ് തുറക്കുന്നതിലും അടയ്ക്കുന്നതിലും മുതൽ ശ്രദ്ധ വേണം. ഉയർന്ന ബിൽഡ് ക്വാളിറ്റിയുള്ള ലാപ്ടോപ് വശങ്ങളിൽ പിടിച്ചു തുറന്നാലും അത്ര പ്രശ്നമില്ല. എന്നിരുന്നാലും ഒരു കൈ കൊണ്ട് ലാപ്ടോപ്പിന്റെ താഴത്തെ ബോ‍ഡിയിൽ പിടിച്ച്, മുകളിലെ ബോഡിയുടെ നടുവിൽ പിടിച്ച് തുറക്കുക.

ഒരു വശത്ത് മാത്രം പിടിച്ചു പതിവായി തുറക്കുകയാണെങ്കിൽ ലാപ്ടോപ്പിന്റെ രണ്ടു ബോഡികളും തമ്മിൽ ചേർത്തു വയ്ക്കുന്ന ‘ഹിഞ്ചസി’നാണ് കേടു വരിക. അതായത് തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന ഭാഗം. ഇതിന് പൊട്ടലുണ്ടായാൽ വീണ്ടും അശ്രദ്ധമായി തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ ഡിസ്‌പ്ലേക്ക് വരെ തകരാർ സംഭവിക്കാം.

ലാപ്ടോപ്പിനരുകിൽ ഭക്ഷണം ഒഴിവാക്കാം

ലാപ്ടോപ്പിനടുത്തിരുന്ന് ഭക്ഷണം കഴിക്കുകയോ വെള്ളമോ പാനീയമോ കുടിക്കാതിരിക്കാം. കാരണം ഇവ രണ്ടും ലാപ്ടോപ്പിൽ വീണാൽ കാര്യം നിസ്സാരമാണെങ്കിലും പ്രശ്നം ഗുരുതരമാകാം.

ലാപ്ടോപ്പിൽ ഭക്ഷണപദാർഥങ്ങൾ വീഴരുതെന്നു പറയാനുള്ള പ്രധാന കാരണം ഉറുമ്പ് ശല്യം ചെയ്യാനെത്തുമെന്നതാണ്. കീകളും കീബോർഡിന്റെ പാനലും തമ്മിൽ കണക്ട് ചെയ്യുന്ന ഭാഗം ഉറുമ്പരിച്ചാൽ അത് കീബോർഡിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കും.

കീ ബോർഡിൽ ഭക്ഷണ പദാർഥം വീണാൽ അപ്പോൾ തന്നെ വ‍‍ൃത്തിയാക്കുക. ഗ്രേവിയുള്ള കറികളാണ് കീബോർഡിൽ വീഴുന്നെതെങ്കിൽ എത്ര വൃത്തിയാക്കിയാലും കറിയുടെ അംശം പറ്റിപ്പിടിച്ചിരിക്കാം. അതുകൊണ്ട് ശ്രദ്ധ വേണം.

കീബോർഡിൽ വയ്ക്കാവുന്ന തരം കവറുകളുണ്ട്. ഇവ ഉപയോഗിച്ചാൽ കീകളുടെ ഇടയിലേക്ക് ഭക്ഷണം വീഴില്ല, പൊടിയും കയറില്ല. ലാപ്ടോപ്പിന്റെ പരിസരത്തെങ്ങാനും ഭക്ഷണമിരുന്നാല്‍ മതി ഉറുമ്പ് വരുമെന്നതും മറക്കേണ്ട.

പൊടി കൊണ്ടുള്ള പ്രശ്നം

ലാപ്ടോപ്പിന് പൊടിയും ശത്രുവാണ്. കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാതിരുന്നാൽ റാം ചിപ്പിന്റെ കണക്ടേഴ്സിൽ വരെ പൊടി കയറിക്കൂടാം. ഏതെങ്കിലും പ്രോഗ്രാം ഓപൺ ആക്കുമ്പോൾ മാത്രം ലാപ്ടോപ് പെട്ടെന്ന് ഓഫ് ആയി ഓൺ ആകുന്നത് കണ്ടിട്ടില്ലേ. ആ പ്രോഗ്രാം ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ അതിന്റെ മൊഡ്യൂളിൽ കണക്ട് ചെയ്യുന്ന ഭാഗത്ത് അടിഞ്ഞിരിക്കുന്ന പൊടിയാകും വില്ലൻ.

ചെറിയ ഹാൻഡ് ഹെൽഡ് വാക്വം ക്ലീനർ ഉപയോഗിച്ച് ലാപ്ടോപ്പിലെ പൊടി നീക്കാം. ഉപയോഗശേഷം ലാപ്ടോപ് തുടച്ച് ബാഗിൽ സൂക്ഷിച്ചാൽ പൊടിശല്യം ഒഴിവാക്കാം.

കുഷനിങ് ഉള്ള ബാഗ് തന്നെ വാങ്ങാം. അബദ്ധവശാൽ എവിടെയെങ്കിലും തട്ടുകയോ മറ്റോ ചെയ്താലും കേടുപാടുകൾ വരാതിരിക്കാനാണിത്. വാട്ടർപ്രൂഫ് ബാഗ് തിരഞ്ഞെടുത്താൽ വെള്ളം ബാഗിലൂടെ ലാപ്ടോപ്പിലെത്തുമോ എന്ന പേടി വേണ്ട. ലാപ്ടോപ് വയ്ക്കാനുള്ള പൗച്ചിൽ ലാപ്ടോപ്പും ചാർജർ വയ്ക്കാനുള്ള ഭാഗത്ത് അതും വയ്ക്കുക.

ലാപ്ടോപ് ചാർജിങ്ങിനിടെ ഉപയോഗിച്ചാൽ

ലാപ്ടോപ് പതിവായി ചാർജറിൽ കുത്തിയിട്ട് ഉപയോഗിച്ചാൽ ബാറ്ററി ലൈഫ് കുറയും. ചാർജിങ് സൈക്കിൾ അനുസരിച്ചാണ് ലിഥിയം അയൺ ബാറ്ററിയുടെ ലൈഫ്. ബാറ്ററി ചാർജ് ചെയ്യുക, ഡിസ്ചാർജ് ചെയ്യുക, വീണ്ടും ചാർജ് ചെയ്യുക. ഇതാണ് ഈ സൈക്കിൾ.

ബാറ്ററി ലൈഫ് കൂടുതൽ കിട്ടാൻ വഴിയുണ്ട്. ചില ലാപ്ടോപ്പിൽ ബാറ്ററി ഐക്കണിൽ റൈറ്റ് ക്ലിക് ചെയ്ത് പ്രോപ്പർട്ടീസില്‍ ചെന്നാൽ ബാറ്ററി ത്രഷോൾഡ് സെറ്റ് ചെയ്യാനാകും. ഉദാഹരണത്തിന് 50 ശതമാനം ലോവർ ത്രഷോൾഡ് എന്ന് സെറ്റ് ചെയ്തു വച്ചാൽ ചാർജ് 50 ശതമാനത്തിൽ താഴെയാണെങ്കില്‍ മാത്രമേ ബാറ്ററി ചാർജ് ആകൂ. അല്ലാത്തപക്ഷം, ചാർജിങ് കേബിളിൽ നിന്നു നേരിട്ടു പവർ ഉപയോഗിച്ചു ലാപ്ടോപ് പ്രവർത്തിക്കും.

28/05/2021

Reopening alert👍

ചോദ്യം 2Repair ചെയ്തു കഴിഞ്ഞാൽ ഇനി ഉടനെ ഒരു complaint ഉം വരില്ലല്ലോ അല്ലേ 😊.????ഉത്തരം.Electronic ഉപകരണങ്ങൾ ഉപയോഗിച്ചാലു...
19/11/2020

ചോദ്യം 2
Repair ചെയ്തു കഴിഞ്ഞാൽ ഇനി ഉടനെ ഒരു complaint ഉം വരില്ലല്ലോ അല്ലേ 😊.????

ഉത്തരം.
Electronic ഉപകരണങ്ങൾ ഉപയോഗിച്ചാലും ഉപയോഗിച്ചില്ലെങ്കിലും complaint ഉണ്ടാകും. പ്രത്യേകിച്ചും കമ്പ്യൂട്ടർ. കാരണം അത് മറ്റ് ഉപകാരണങ്ങളെക്കാളും കോംപ്ലക്സ്ലും സെൻസിറ്റീവും ആണ്.
ജലദോഷത്തിന് മരുന്ന് കഴിച്ചാൽ പിന്നെ ഉടനെയെങ്ങും വേറെ അസുഖം വരില്ലേ??🤔എന്ന് മറു ചോദ്യം.
കാർ repair ചെയ്‌താൽ പിന്നെ ഉടനെ ഒന്നും മറ്റ് camplaints വരാറില്ലേ??എന്നും മറ്റൊരു ചോദ്യം 🤔
അപ്പൊ എന്തേ കമ്പ്യൂട്ടറിനു മാത്രം ഒരു പ്രത്യേകത.
മൊബൈൽ ഫോൺ പോലെ തന്നെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി കമ്പ്യൂട്ടറും. എന്ന് കരുതി അതിനു തകരാറുണ്ടായികൂടാ എന്ന് വാശി പിടിക്കുന്നത് ശരിയാണോ.... ഒന്ന് നന്നാക്കിയ ശേഷം മറ്റൊരു complaint ഉണ്ടായാൽ വായിൽ തോന്നിയത് വിളിച്ച് പറയുന്നതും....പഞ്ചപുച്ഛം അടക്കിനിന്നു നമ്മൾ അത് കേൾക്കുന്നതും ഇടക്ക് എങ്കിലും ഉണ്ടാകാറുണ്ട്. അത് താഴെ പറയുന്ന ഒന്ന് കൊണ്ടു മാത്രം.

👑Customer is the king👑
They are not dependent on us. We are dependent on them. He is the purpose of it. He is a part of us. He is doing a favour to us by giving an opportunity to serve him. So.... We are servants....

ഞങ്ങൾ വെറും പ്രജകൾ.... ആനുകാലിക രാഷ്ട്രീയത്തിലെന്ന പോലെ പ്രതികരണ ശേഷിയില്ലാത്ത... അല്ലെങ്കിൽ പ്രതികരിച്ചിട്ടു പ്രയോജനമില്ല... പ്രതികരിക്കുന്നത് ഭൂഷണമല്ല... എന്ന് അനുഭവം സാക്ഷ്യപ്പെടുത്തിയ നമുക്ക് നമ്മളെയുള്ളു എന്ന് തികഞ്ഞ ബോധ്യമുള്ള വെറും പ്രജകൾ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പക്ഷെ ഓരോ പ്രജയിലും ഉണ്ട് അവൻ സ്വപ്നം കാണുന്ന ഒരു കൊച്ചു രാജ്യവും, അവൻ തന്നിലൂടെ വിഭാവനം ചെയ്യാൻ ഉദ്ദേശിക്കുന്ന ചില ശാസനങ്ങളും. അതിലേക്കുള്ള കടന്നാക്രമണങ്ങൾ ആകരുത് ഒരു രാജാവിന്റെയും ആക്രോംശം.
പ്രജ ഒന്ന് ഉയർത്തെഴുന്നേറ്റ് നിന്നാൽ.... അവനും പ്രതികരിക്കാൻ തീരുമാനിച്ചാൽ അതിരുവിട്ട ആക്രോംശങ്ങൾക്ക് മുൻപിൽ ഒരു പക്ഷെ പശ്ചാത്തപിക്കേണ്ടി വന്നേക്കാം.... അത് ഒരു പരിഹാരം ആവാനും സാധ്യതയില്ല. കൈ വിട്ട വാൾ... വാ വിട്ട വാക്ക്.. രണ്ടും തുല്യം. പക്ഷെ ഞങ്ങൾ ക്ഷമിക്കും... കാരണം strong people Forgive.🤩

ഇവിടെ ഞങ്ങൾ പരീക്ഷണങ്ങൾക്കും അനുഭവ സമ്പത്തും ആസ്പദമാക്കി ഒരു system ഉണ്ടാക്കിയിട്ടുണ്ട്. അതിൽ അണുവിട വ്യതിചലിക്കാതെ, പഴുതുകൾ ഉണ്ടാക്കാതെ ആണ് കാര്യങ്ങൾ ചെയ്യുന്നത്. അതിന് ജീവനക്കാരുടെ പ്രയത്നവും പ്രശംസനീയമാണ്.
അതുകൊണ്ട് തന്നെ ആണ് ഞങ്ങളുടെ customer base കൂടുതൽ വിപുലമാകുന്നതും, ഞങ്ങൾ പുതിയ വാതിലുകൾ നിങ്ങൾക്ക് വേണ്ടി തുറക്കുന്നതും. ഒരു സർവീസ് മേഖല ആയതിനാൽ (ഞങ്ങളുടേത് അല്ലാത്ത കാരണത്താൽ) ഒരു പക്ഷെ എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ കൂടി ഇതിനോടകം 99 ശതമാനവും customers സംതൃപ്തരാണ്. അവരുടെ പിൻബലത്തോടെയാണ് ഇങ്ങനെ ഒന്ന് എഴുതുന്നതും.

പുതിയ എന്തെങ്കിലും ഒന്ന് തുടങ്ങുമ്പോൾ "ഇപ്പോൾ പഴയ പരിപാടി ഇല്ലല്ലേ"
എന്നാണ് ആദ്യത്തെ ചോദ്യം 🙄.
ഇത്രയും കാര്യങ്ങൾ ഒരുമിച്ചു ചെയുമ്പോൾ ചില കാര്യങ്ങളിൽ ഒരു ഉഴപ്പ് സ്വാഭാവികം മാത്രം. എന്നാൽ........ ഇവിടെ അത് അങ്ങനല്ല. ഏത് കാര്യമായാലും അതിനു ഇവിടൊരു system ഉണ്ട്... ഒരു രീതി ഉണ്ട്. അത് അതിന്റെതായ രീതിയിൽ systematic ആയി ഓടി തുടങ്ങുമ്പോൾ മാത്രമേ അടുത്ത കാര്യം ഏറ്റെടുക്കുകയുള്ളു.
അതായതു 🐷അളിച്ചു വാരി ചെയ്യാറില്ല 😂 എന്ന് സാരം.
ഇത്രയും കാര്യങ്ങൾ ചെയ്യാൻ ആരാണ് partners?? എന്നാണ് അടുത്ത ചോദ്യം.
ഉത്തരം. 1. ആത്മധൈര്യം
2. ദൈവാധീനം
3. കുടുംബം
4. ഞങ്ങളുടെ team IBC.

പിന്നെ ഒരു കുഴപ്പമുണ്ട് പാടത്തു പണി, വരമ്പത്തു കൂലി😊. പണി കഴിഞ്ഞാൽ മുഖം നോക്കാതെ ന്യായമായ കൂലി വാങ്ങും. അതത്ര സുഖകരമല്ല... എന്നാലും മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം നല്ല വെടിപ്പായിട്ടു നടക്കണമെങ്കിൽ തുട്ട് വേണം. അത്രമാത്രം 😁. ഏത് കാര്യവും ശുഭ പര്യവസായി ആകണമെങ്കിൽ ഞങ്ങളെ പോലെ തന്നെ ഉപഭോക്താക്കളുടെ പക്വതയോടെയുള്ള അവബോധവും സഹകരണവും സപ്പോർട്ടും ആവശ്യമാണ്‌. ഇത്രയും വർഷം തുടർച്ചയായിട്ട് ഞങ്ങളുടെ കൂടെ നിന്ന ഞങ്ങളുടെ പ്രിയ ഉപഭോക്താക്കൾക്ക് ഞങ്ങൾ സാധാരണ കൊടുക്കാറുള്ളത് തന്നെ ഇത്തവണയും വാഗ്ദാനം ചെയുന്നു...
😄😄ഞങ്ങളുടെ ചങ്ക് ♥.

അതുകൊണ്ട് കട്ടക്ക് കൂടെ നിന്നാൽ നമുക്ക് ഒരു പിടി പിടിക്കാം... എന്താ 🤩

Let's Rise high👍.... rooted in values. 🥰

Address

XII/1283B, Aswathi, Erayilkadavu Road
Kottayam
686001

Alerts

Be the first to know and let us send you an email when IBC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IBC:

Share