Nivano Digital Technologies

Nivano Digital Technologies Whole sale distributor and Retialer of Computers, Desktops, Laptops,Servers, Projectors, CCTV, Netwo

    Acer Desktops in Whole sale Price
05/06/2026



Acer Desktops in Whole sale Price

14/04/2026
28/03/2026

നിങ്ങൾക്ക് കോടിങ്ങിലും സിസ്റ്റം അനാലിസിസ് ,ഡിസൈൻ എന്നീ മേഖലകളിലും നല്ല അറിവുണ്ടെങ്കിൽ നിങ്ങൾക്ക് ഇനിമുതൽ ഒരു പ്രോഗ്രാമിങ് ലാംഗ്വേജും ഡീറ്റൈൽ ഓർമിക്കേണ്ടി വരില്ല

1996 ഇൽ ആദ്യമായി ഫോക്സ്പ്രോ ഉപയോഗിച്ച് പ്രോഗ്രാമിങ് തുടങ്ങിയപ്പോൾ എപ്പോഴും മനസിൽ ഒരു ചോദ്യം തുടർന്നു കൊണ്ടേ ഇരുന്നിരുന്നു.. പ്രോഗ്രാമിങ് ചെയ്യുമ്പോൾ ഒരു കുഞ്ഞ് കുട്ടിയോട് പറയുന്ന പോലെ ഒരു കുത്തും കോമയും വിടാതെ കൃത്യമായി എന്തിന് ഈ പ്രോഗ്രാം ഇങ്ങനെ എഴുതണം

കാലം മാറിക്കൊണ്ടേയിരുന്നു ഫോക്സ്പ്രോയിൽ നിന്ന് ക്ലിപ്പറിലേക്കും പിന്നെ c, c ++
ലേക്കും മാറിയപ്പോഴും അതേ ചിന്ത തന്നെ ആയിരുന്നു

ബാങ്കിങ് ആപ്ലിക്കേഷനുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചുവന്നത് കോബോൾ ആയത് കൊണ്ട് അതും ഒരു കൈ നോക്കി
ഐഡന്റിഫിക്കേഷൻ ഡിവിഷൻ
എൻവൈർമെൻറ് ഡിവിഷൻ എന്നെഴുതി ഒരു ബോക്സ് വരക്കാൻ പോലും ഒരു പേജ് കോഡ് എഴുതി ഒരു പ്രോജക്ട് ഉണ്ടാക്കിയപ്പോൾ ആവേശം തുളുമ്പി ശ്രമിച്ചു കൊണ്ടേ ഇരുന്നു

2000 വർഷം ആവുമ്പോൾ അത് വരെ എഴുതിയ പ്രോഗ്രാമുകൾ എല്ലാം ജോലി നിർത്തുമെന്നും Y2K പ്രോബ്ലം കമ്പ്യൂട്ടർ വ്യവസായം താറുമാറാക്കുമെന്നും പേടിച്ച് ആദ്യമായി കോബോളിൽ 4 അക്കങ്ങൾ ഉപയോഗിച്ച് കോഡ് എഴുതി നമ്പ്യാർ സാർ ന്റെ പ്രത്യേക പ്രശംസയും DOEACC ബെസ്റ്റ് പ്രോജക്റ്റ് ലിസ്റ്റിലേക്ക് തിരഞ്ഞെടുക്കാൻ അയച്ചതും പോകാൻ കാശും ധൈര്യവും ഇല്ലാത്തതിനാൽ ആ പ്രോജക്ട് ഇപ്പോഴും എന്നെ നോക്കി പല്ലിളിച്ചു കാണിക്കുന്നു

പിന്നേ വിഷ്വൽ ബേസിക്, sql കോമ്പിനേഷൻ ഉപയോഗിച്ച് ഒരു കൂട്ടം സോഫ്റ്റ്വെയർകൾ എഴുതി മടുത്തിട്ടെന്തോ ആ ഭാഗം മെല്ലെ മടക്കിവെച്ചു കമ്പ്യൂട്ടർ സെയിൽസ് ഫീൽഡിലേക്ക് ചേക്കേറി

എന്നാൽ മനസ്സിനുള്ളിലുള്ള ആ ചോദ്യങ്ങൾക്ക് 25 വർഷത്തിന് ശേഷം ഉത്തരം ലഭിച്ചിരിക്കുന്നു

നിർമിത ബുദ്ധിയുടെ സഹായത്തോടെ (എഐ) ഓഫീസ് മാനേജ്മെന്റിനുള്ള ഒരു സോഫ്റ്റ്വെയർ എഴുതാൻ കുറച്ച് ദിവസങ്ങൾ മാത്രമേ വന്നുള്ളൂ

30 വർഷങ്ങൾ ഈ ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ മാറ്റങ്ങളിൽ ഏറ്റവും വലിയ മാറ്റങ്ങൾ ഇനിയും സംഭവിക്കാൻ ഇരിക്കുന്നത് ഉള്ളു…

പക്ഷേ നിങ്ങളുടെ അറിവ് നിങ്ങളെ തകർക്കുകയല്ല മറിച്ച് നിങ്ങളുടെ ജോലി എളുപ്പം ആക്കി തരുകയാണ് ചെയ്യുന്നത് എന്ന തിരിച്ചറിവോടെ നിത്തുന്നു

++ #.net

എഐ കൊണ്ടുണ്ടാക്കിയ ഇമേജ്
26/03/2026

എഐ കൊണ്ടുണ്ടാക്കിയ ഇമേജ്

Address

Kozhikode

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

9388123500

Alerts

Be the first to know and let us send you an email when Nivano Digital Technologies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nivano Digital Technologies:

Shortcuts

Share