NextStep Technologies

NextStep Technologies Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NextStep Technologies, Computer Company, Power House Road, Opp. KSRTC, Thiruvalla.

18/07/2015
Apple Macbook models.
16/06/2015

Apple Macbook models.

വീഡിയോക്കോണിന്റെ WiFi എസി വിപണിയിലെത്തുന്നു. സ്മാർട്ട്‌ ഫോണുപയോഗിച്ച്‌ എസിയെ നിയന്ത്രിക്കാനാവുമെന്നതാണിതിന്റെ പ്രത്യേകത....
01/03/2015

വീഡിയോക്കോണിന്റെ WiFi എസി വിപണിയിലെത്തുന്നു. സ്മാർട്ട്‌ ഫോണുപയോഗിച്ച്‌ എസിയെ നിയന്ത്രിക്കാനാവുമെന്നതാണിതിന്റെ പ്രത്യേകത. ഫോണിലെ ജിപിഎസ്സിന്റെ സഹായത്താൽ ആളടുത്തില്ലാത്തപ്പോൾ എസി ഓഫുചെയ്ത്‌ കറണ്ടുലാഭിക്കാനും സംവിധാനമുണ്ട്‌. കൂടാതെ വൈദ്യുതിയുപയോഗിക്കുന്നതിന്റെ അളവ്‌ അറിയാനുള്ള എനർജി മീറ്ററും ഈ മോഡലിനൊപ്പമുണ്ട്‌. 35,990 രൂപ മുതലാണ്‌ വില.

മോഷണത്തിന്റെ ആശാന്മാരായ സാംസുങ്ങ് അടുത്ത കേസിനുള്ള വഴിയൊരുക്കിവരുന്നുണ്ട്. ഇത്തവണ ആപ്പിളിന്റെ ഹെഡ്ഫോണുകളുടെ ഡിസൈൻ കോപ്പി...
01/03/2015

മോഷണത്തിന്റെ ആശാന്മാരായ സാംസുങ്ങ് അടുത്ത കേസിനുള്ള വഴിയൊരുക്കിവരുന്നുണ്ട്. ഇത്തവണ ആപ്പിളിന്റെ ഹെഡ്ഫോണുകളുടെ ഡിസൈൻ കോപ്പിയടിച്ചുവെന്നാണ് ആരോപണം. മറ്റുള്ളവയിൽ നിന്ന് വളരെ വെത്യസ്ഥമാണെന്നവകാശപ്പെട്ടുകൊണ്ടാണ് ആപ്പിൾ 2012 ൽ ഐഫോൺ 5 നൊപ്പം ഇയർപോഡെന്ന ഹെഡ്ഫോൺ അവതരിപ്പിച്ചത്. സുഖമായി ചെവിയ്ക്കുള്ളിലിരിക്കുന്ന രൂപവും മികച്ച ഓഡിയോ ക്വാളിറ്റിയുമാണ് ഇയർപോഡിന്റെ പ്രത്യേകതകൾ.
ഇതെ രൂപം കോപ്പിയടിച്ചാണ് പുതിയ ഗാലക്സി എസ് 6 നൊപ്പമുള്ള ഹെഡ്ഫോൺ സാംസുങ്ങ് വിപണിയിലെത്തിക്കുന്നതെന്നാണ് വാർത്തകൾ.

മരുന്നുകൾ പ്രവർത്തിക്കുന്നതെങ്ങനെ, പാർശ്വഫലങ്ങളുണ്ടോ, ഒപ്പം കഴിക്കരുതാത്ത മരുന്നുകളേവ, ഗർഭിണികൾക്ക് ഈ മരുന്ന് കഴിക്കാനാക...
27/02/2015

മരുന്നുകൾ പ്രവർത്തിക്കുന്നതെങ്ങനെ, പാർശ്വഫലങ്ങളുണ്ടോ, ഒപ്പം കഴിക്കരുതാത്ത മരുന്നുകളേവ, ഗർഭിണികൾക്ക് ഈ മരുന്ന് കഴിക്കാനാകുമോ തുടങ്ങി മരുന്നുകളെക്കുറിച്ച് അറിയേണ്ടതെല്ലാമുള്ള ആപ്പാണ് ഹെൽത്ത്കാർട്ട് പ്ലസ്. പലപ്പോഴും ഡോക്ടർ എഴുതിത്തരുന്ന മരുന്നുകൾ വിലകൂടിയവയായിരിക്കും. അവയൊഴിവാക്കി അതേ മരുന്നുകൾ മറ്റു വിലകുറഞ്ഞ ബ്രാൻഡുകളിൽ നിന്ന് തിരഞ്ഞെടുക്കാനും ഈ ആപ്പുപയോഗിക്കാം. ഇന്ത്യയിൽ ലഭ്യമായ എല്ലാ മരുന്നുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇതിൽ ലഭ്യമാണ്. ആൻഡ്രോയിഡിലും ആപ്പിളിലും ലഭ്യമായ ഹെൽത്ത്കാർട്ട് പ്ലസ് ഇന്നുതന്നെ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.

Happy Birthday Steve Jobs.
24/02/2015

Happy Birthday Steve Jobs.

ചൂടുകാലം വരവായി. എയർ കണ്ടീഷണറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ. വൈദ്യുതിയെങ്ങനെ ലാഭിക്കാം. എസി മെയിന്റനൻസ് എന്നിവയ...
24/01/2015

ചൂടുകാലം വരവായി. എയർ കണ്ടീഷണറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ. വൈദ്യുതിയെങ്ങനെ ലാഭിക്കാം. എസി മെയിന്റനൻസ് എന്നിവയെക്കുറിച്ചുള്ള വീഡിയോ കാണുക.

https://www.youtube.com/watch?v=NxYUh8rSxg0

save money on buy an air conditioner money Time on Asianet News

കമ്പ്യൂട്ടറിന്റെ ചരിത്രത്തിലെ സുപ്രധാനമായൊരു ദിവസമാണിന്ന്. ഇരുപത്തിയൊൻപത് വർഷങ്ങൾക്കുമുൻപൊരു നവംബർ 20 നാണ് മൈക്രോസോഫ്റ്റ...
20/11/2014

കമ്പ്യൂട്ടറിന്റെ ചരിത്രത്തിലെ സുപ്രധാനമായൊരു ദിവസമാണിന്ന്. ഇരുപത്തിയൊൻപത് വർഷങ്ങൾക്കുമുൻപൊരു നവംബർ 20 നാണ് മൈക്രോസോഫ്റ്റ് ആദ്യമായി വിൻഡോസ് വിപണിയിലെത്തിച്ചത്. ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ മാത്രം ആപ്പിൾ നൽകിയ ലൈസൻസ്, ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനായുപയോഗിച്ചാണ് മൈക്രോസോഫ്റ്റ് പുതിയ ഓഎസ് ഡെവലപ്പ് ചെയ്തത്. ഇതിന്റെ പേരിൽ ആപ്പിളും മൈക്രോസോഫ്റ്റുമായി വർഷങ്ങൾ നീണ്ട നിയമയുദ്ധവും നടന്നിരുന്നു. ആദ്യ വിൻഡോസിന് 256 കെബി മെമ്മറിയായിരുന്നു വേണ്ടത്.

പുതിയ ഓപ്പറേറ്റിങ്ങിന് സിസ്റ്റത്തിന് വിൻഡോസ് 10 എന്ന് പേരിട്ടതിന്റെ പിന്നിലെ രഹസ്യവുമായി പേരുവെളിപ്പെടുത്താത്ത മൈക്രോസോഫ...
03/10/2014

പുതിയ ഓപ്പറേറ്റിങ്ങിന് സിസ്റ്റത്തിന് വിൻഡോസ് 10 എന്ന് പേരിട്ടതിന്റെ പിന്നിലെ രഹസ്യവുമായി പേരുവെളിപ്പെടുത്താത്ത മൈക്രോസോഫ്റ്റ് ഡെവലപ്പർ. പഴയ വിൻഡോസ് 95 കാരണമാണത്രേ മൈക്രോസോഫ്റ്റ് പുതിയ ഓഎസിന് വിൻഡോസ് 10 എന്ന് പേരിട്ടത്.

ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നസമയത്ത്, അവ വിൻഡോസ് 9* ൽ തുടങ്ങുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റമാണോ കമ്പ്യൂട്ടറിലുള്ളതെന്ന് പരിശോധിക്കും. അപ്പോൾ വിൻഡോസ് 9 നാണ് സിസ്റ്റത്തിലുള്ളതെങ്കിൽ അതിനെ വിൻഡോസ് 95 ആയി ആപ്ലിക്കേഷൻ തെറ്റിദ്ധരിക്കുമത്രേ. അങ്ങനെയുണ്ടായാൽ ആപ്ലിക്കേഷൻ ഇൻസ്റ്റാളാവില്ല. ഇത്തരം പ്രോബ്ലങ്ങൾ ഭാവിയിലുണ്ടാവുന്നത് ഒഴിവാക്കാനാണ് മൈക്രോസോഫ്റ്റ് പുതിയ ഓഎസ്സിന് വിൻഡോസ് 10 എന്ന് പേരിട്ടതെന്ന് ഡെവലപ്പർ വിശദീകരിക്കുന്നു.

09/09/2014

ആപ്പിൾ ആരാധകർ കാത്തിരിക്കുന്ന മീഡിയ ഇവന്റ് തുടങ്ങാൻ ഇനി വെറും രണ്ടുമണിക്കൂറുകൾ മാത്രം. ഐഫോണിന്റെ പുതിയ വേർഷൻ ഐഫോൺ 6 ഇന്ന് ആപ്പിൾ ചെയർമാൻ ടിം കുക്ക് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഐവാച്ചാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരിനം. കൂടാതെ iOS 8, OS X Yosemite തുടങ്ങിയവയും എത്തിയേക്കാം. എന്തായാലും ആരാധകർക്കായി ആപ്പിൾ കരുതിവെച്ചിരിക്കുന്ന രഹസ്യമെന്തെന്ന് ഉറ്റുനോക്കിക്കോണ്ടിരിക്കുകയാണ് ആരാധകലക്ഷങ്ങൾ.

Address

Power House Road, Opp. KSRTC
Thiruvalla
689101

Telephone

+91 469 260 7739

Website

Alerts

Be the first to know and let us send you an email when NextStep Technologies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NextStep Technologies:

Share