11/05/2026
#പിടികിട്ടാപ്പുള്ളിയെ_നെടുമ്പാശ്ശേരി_എയർപോർട്ടിൽനിന്നും_അറസ്റ്റ്ചെയ്തു.
സഖാവ് എ കെ ഇബ്രാഹിം വധകേസിലെ പ്രതിയായ മഠത്തിരുത്തിഞാലിൽ കുഞ്ഞുമുഹമ്മദ് (കുണ്ടായി) മകൻ
നൗഫലിനെ 21 വർഷങ്ങൾക്ക് ശേഷം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതക കേസിൽ പ്രതിയായതിനു
ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു.
2005 മാർച്ച് 13നായിരുന്നു
കേസിനാസ്പദമായ സംഭവം.
സിപിഐഎം മണ്ണാരപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിഎം കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി അംഗവുമായരുന്ന സഖാവ് ഇബ്രാഹിമിനെ അകാരണമായി വഴിയിൽ തടഞ്ഞുനിർത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു.
പ്രതിക്കെതിരെ ചാലിശ്ശേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തായിരുന്നു പ്രതി നാട്ടിലെത്തി തിരിച്ച് വിദേശത്തേക്ക് മടങ്ങവേയാണ് അറസ്റ്റ്. ഇയാളുടെ സഹോദരനും ഈ കേസിലെ ഒന്നാംപ്രതിയുമായ നവാസിനെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു.